ദോഹ : നിക്ഷേപ ആകർഷണത്തിൽ ഖത്തർ പ്രാദേശിക–ആഗോള കേന്ദ്രമായിമാറിയതായി വിദേശവ്യാപാര സഹമന്ത്രിഡോ. അഹമ്മദ് അൽ-സയ്യിദ്.
ദോഹ ലോ ഫോറത്തിന്റെ രണ്ടാം ദിനത്തിൽ “ഡിജിറ്റൽ സാമ്പത്തിക കാലഘട്ടത്തിൽ വ്യാപാരവും നിക്ഷേപവും പിന്തുണയ്ക്കുന്ന നിയന്ത്രണാന്തരീക്ഷം” എന്ന വിഷയത്തിൽ നടന്ന ഉദ്ഘാടന ചർച്ചാസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ......
ദോഹ:ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയും സുഡാൻ റിപ്പബ്ലിക്ക് ട്രാൻസിഷണൽ സോവറൻറി കൗൺസിൽ ചെയർമാൻ ലെഫ്റ്റനന്റ് ജനറൽ അബ്ദുൽ ഫത്താഹ് അൽ-ബുർഹാൻയും അമീരി ദിവാനിൽ ഔദ്യോഗിക കൂടിക്കാഴ്ച നടത്തി.
ഖത്തറും സുഡാനും തമ്മിലുള്ള ബന്ധങ്ങൾ കൂടുതൽ ശക്തമാക്കുന്നതിനുള്ള മാർഗങ്ങൾ, വിവിധ മേഖലകളിലെ സഹകരണം, സുഡാനിലെ നിലവിലെ സാഹചര്യം, സുരക്ഷയും സ്ഥിരതയും ഉറപ്പാക്കാനുള്ള അന്താരാഷ്ട്ര ശ്രമങ്ങൾ എന്നിവ ചർച്ചയായി. കൂടാതെ പ്രാദേശികവും അന്താരാഷ്ട്രവുമായ പ്രധാന വിഷയങ്ങളിൽ ഇരുനേതാക്കളും അഭിപ്രായവിനിമയം നടത്തി.
യോഗത്തിൽ ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽ താനി, അമീരി ദിവാൻ തലവൻ അബ്ദുള്ള ബിൻ മുഹമ്മദ് അൽ ഖുലൈഫി അടക്കമുള്ള മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു. ......
ദോഹ: ഗവൺമെന്റ് കോളേജ് മടപ്പള്ളി അലുമിനി അസോസിയേഷൻ ഖത്തർ (GMAQ) അംഗങ്ങൾക്കായി കുടുംബസംഗമംനടത്തി. റയ്യാൻ പ്രൈവറ്റ് സ്കൂളിൽ നടന്ന പരിപാടിയിൽ നൂറുകണക്കിന് പൂർവ്വ വിദ്യാർത്ഥികളും അവരുടെ കുടുംബാംഗങ്ങളും പങ്കെടുത്തു. സൗഹൃദങ്ങൾ പുതുക്കുന്നതിനും പ്രവാസലോകത്തെ മടപ്പള്ളിക്കാരുടെ കൂട്ടായ്മ ശക്തിപ്പെടുത്തുന്നതിനുമായാണ് സംഗമം സംഘടിപ്പിച്ചത്.
ഉച്ചയ്ക്ക് 12:30-ന് ആരംഭിച്ച പരിപാടിയിൽ
GMAQ ജനറൽ സെക്രട്ടറി ബിജു സി.കെ. ......
ദോഹ: "ജനാധിപത്യ ഇന്ത്യ: ഭരണഘടനാ മൂല്യങ്ങളും മാറുന്ന സാമൂഹിക യാഥാർത്ഥ്യങ്ങളും" എന്ന പ്രമേയത്തിൽ ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്റർ ചർച്ചാ സംഗമം സംഘടിപ്പിച്ചു. റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി മദീന ഖലീഫ നോർത്തിലുള്ള ഇസ്ലാഹി സെന്റർ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടി ഐ.സി.സി പ്രസിഡന്റ് എ.പി മണികണ്ഠൻ ഉദ്ഘാടനം ചെയ്തു. ......
ദോഹ. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ശക്തി ഇന്ത്യന്‍ ഭരണഘടനയാണെന്നും ഭരണഘടന മൂല്യങ്ങളുടെ ശാക്തീകരണമാണ് റിപബ്ളിക് ദിനം ആവശ്യപ്പെടുന്നതെന്നും റിപബ്ളിക് ദിനാഘോഷത്തിന്റെ ഭാഗമായി മീഡിയ പ്ളസും അല്‍ സുവൈദ് ഗ്രൂപ്പും സംയുക്തമായി സംഘടിപ്പിച്ച ടേബിള്‍ ടോക്കില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. ......
ദോഹ:അറബിക് കലിഗ്രഫി കലയിൽ വിദ്യാർത്ഥികളുടെ കഴിവുകൾ വളർത്തുന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച സ്കൂൾ അറബിക് കലിഗ്രഫി മത്സരം ‘അൽ-റഖീം’ (2025)-ൽ പങ്കെടുത്ത വിദ്യാർത്ഥികളെ അവ്കാഫ് മന്ത്രാലയവും (Ministry of Endowments and Islamic Affairs) വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയവും (MoEHE) സംയുക്തമായി ആദരിച്ചു.ചടങ്ങിൽ അവ്കാഫ് അണ്ടർസെക്രട്ടറി ഷെയ്ഖ് ഡോ. ഖാലിദ് ബിൻ മുഹമ്മദ് ബിൻ ഗാനിം അൽതാനി, വിദ്യാഭ്യാസ മന്ത്രാലയ അണ്ടർസെക്രട്ടറി ഡോ. ......
ദോഹ:ലോയേഴ്സ് അഡ്മിഷൻ കമ്മിറ്റിയുടെ (Lawyers Admission Committee) വൈസ് ചെയർമാനെയും അംഗങ്ങളെയും നിയമിച്ചുകൊണ്ട് നീയമ വകുപ്പും മന്ത്രിസഭാ കാര്യങ്ങളും കൈകാര്യം ചെയ്യുന്ന മന്ത്രി ഇബ്രാഹിം ബിൻ അലി അൽ മുഹന്നദി മന്ത്രിതല ഉത്തരവ് പുറപ്പെടുവിച്ചു.
ഉത്തരവ് പ്രകാരം, നീതിമന്ത്രാലയത്തിന്റെ നിയമകാര്യങ്ങൾക്കായുള്ള അസിസ്റ്റന്റ് അണ്ടർസെക്രട്ടറിയെ കമ്മിറ്റിയുടെ വൈസ് ചെയർമാനായും, നിയമകാര്യ വകുപ്പ് ഡയറക്ടറെ അംഗവും സെക്രട്ടറിയുമായും നിയമിച്ചു.
കൂടാതെ, അപ്പീൽ കോടതി പ്രസിഡന്റുമാരായ അബ്ദുല്ല മഹ്മൂദ് അൽ സാലിം അൽ അമീരി, മൊഹ്സൻ മഹ്മൂദ് മുസ്തഫ അൽ ഖാദി, പബ്ലിക് പ്രോസിക്യൂഷനിലെ അറ്റോർണി ജനറൽ മുഹമ്മദ് റാഷിദ് അൽ ബിനാലി എന്നിവരെയും, അഭിഭാഷകരായ മുബാറക് അബ്ദുല്ല അൽ സുലൈതി, ഷെയ്ഖ് ഡോ. താനി ബിൻ അലി ബിൻ സൗദ് അൽ താനി, മുഹമ്മദ് ലഹ്ദാൻ മുഹമ്മദ് അൽ ഹസൻ അൽ മുഹന്നദി എന്നിവരെയും കമ്മിറ്റിയംഗങ്ങളായി നിയമിച്ചു.
പുതിയ ചെയർമാനും അംഗങ്ങളെയും മന്ത്രി അഭിനന്ദിച്ചു. ......
ദോഹ: കിയ ഖത്തർ സംഘടിപ്പിച്ച കിയ സൂപ്പർ കപ്പ് സീസൺ 2 വൺ ഡേ ഫുട്ബാൾ ടൂർണമെന്റിൽടിമ്പെക്സ് എഫ് സി ഖത്തർ ചാമ്പ്യന്മാരും വി,പി,എൻ എഫ് സി റണ്ണേയ്സ് ട്രോഫിയും കരസ്ഥമാക്കി.
നോബിൾ ഇൻറർനാഷണൽ സ്കൂൾ വുക്കൈറിൽ നടന്ന ടൂർണമെന്റിന്റെ ഔപചാരിക ഉൽഘാടനം ഖത്തർ ഇന്ത്യൻ ഫുട്ബോൾ ഫോറം പ്രസിഡണ്ടും ,സിറ്റി എക്സ്ചേഞ്ച് ഗ്രൂപ്പ് ഓഫ് കമ്പനിയുടെ സിഇഒയുമായ ഷറഫ് . പി ഹമീദ് നിർവഹിച്ചു, ചാലിയാർ ദോഹ ഫൗണ്ടർ മഷ്ഹൂദ് തിരുത്തിയാട്, ചാലിയാർ ദോഹ പ്രസിഡൻറ് സി.ടി സിദ്ദിഖ് ചെറുവാടി എന്നിവർ സംസാരിച്ചു. ......
ദോഹ : നോബിൾ ഇൻ്റർനാഷണൽ സ്കൂളിൽ 77-ാമത് റിപ്പബ്ലിക് ദിനം വിപുലമായ പരിപാടികളോടെആഘോഷിച്ചു. സ്കൂൾ ട്രാൻസ്പോർട്ടഷൻ ഡയറക്ടർ ആർ എസ് മൊയ്ദീൻ, മാനേജ്മെന്റ് ഡയറക്ടർ ബോർഡ് മെമ്പർ നാസർ കെ, പ്രിൻസിപ്പൽ ഡോ. ......